05:58pm 02 August 2026
NEWS
ഏഷ്യൻ യു-18 ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഖത്തർ
02/08/2026  12:03 PM IST
NILA
ഏഷ്യൻ യു-18 ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഖത്തർ

 

​ദോഹ:എഫ്.ഐ.ബി.എ (FIBA) യു-18 ഏഷ്യൻ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ യോഗ്യത നേടി. ജി.സി.സി യോഗ്യതാ മത്സരത്തിൽ ഒമാനെ തോൽപ്പിച്ചാണ് ഖത്തർ ഏഷ്യൻ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. അൽ ഗരാഫ സ്‌പോർട്‌സ് ഹാളിൽ നടന്ന ആവേശകരമായ മത്സരത്തിൽ 80–67 എന്നസ്‌കോറിനായിരുന്നു ഖത്തറിന്റെ വിജയം.തുടർച്ചയായ മൂന്നാം വിജയത്തോടെയാണ് ഖത്തർ ഭൂഖണ്ഡാന്തര പോരാട്ടത്തിന് യോഗ്യത നേടിയത്. ഓഗസ്റ്റ് 13 മുതൽ 23 വരെ ഇന്ത്യയിലെ അഹമ്മദാബാദിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലുകൾ നടക്കുക. ഖത്തറിനൊപ്പം ബഹ്‌റൈനും ജി.സി.സി മേഖലയിൽ നിന്ന് യോഗ്യത നേടിയിട്ടുണ്ട്.
​ഒമാനെതിരെയുള്ള മത്സരത്തിൽ ഖത്തറിനായി 38 പോയിന്റുകൾ നേടിയ അബ്ദുള്ള യാസീൻ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. ഒമാന് വേണ്ടി ആദം സുലൈമാൻ 17 പോയിന്റുകൾ നേടി. ആദ്യ മത്സരത്തിൽ സൗദി അറേബ്യയെയും (80–76), രണ്ടാം മത്സരത്തിൽ കുവൈത്തിനെയും (81–53) ഖത്തർ പരാജയപ്പെടുത്തിയിരുന്നു.
​ടർക്കിഷ് പരിശീലകൻ സെൻകിസ് കരാഡാഗിന്റെ കീഴിലാണ് യുവ ഖത്തർ സംഘം ചാമ്പ്യൻഷിപ്പിൽ ഉടനീളം മികച്ച മുന്നേറ്റം കാഴ്ചവെച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img